തണ്ണീർ മത്തൻ ദിനങ്ങൾ:
ജൂലൈ 26 വെള്ളിയാഴ്ച രാവിലെ വരെ ഇങ്ങനെ ഒരു സിനിമ കാണണം എന്ന് ചിന്തയിയിൽ പോലും ഉണ്ടായിരുന്നില്ല .വിനീത് ശ്രീനിവാസനും ,കുമ്പളങ്ങി പയ്യനും അഭിനയിക്കുന്ന ഏതോ ഒരു സിനിമ .ഇതിൽ എന്താ ഇത്ര കാണാൻ?
അങ്ങനെ എത്രയോ സിനിമകൾ വരുന്നു .കഴിഞ്ഞ വെള്ളിയാഴ്ചയും വന്നിരുന്നു ,സച്ചിൻ (ധ്യാൻ ശ്രീനിവാസൻ),ജനമൈത്രി (വിജയ് ബാബു),രണ്ടും നിലം തൊടാതെ പറന്നു ,7 ദിവസങ്ങൾ ക്കുള്ളിൽ എങ്ങോ പോയി മറഞ്ഞു...അത് പോലെ ഒരു സിനിമ ...എന്നാൽ മുൻധാരണകൾ അക്ഷരാർത്ഥത്തിൽ പൊളിച്ചു അടുക്കുകയായിരുന്നു ഈ കൊച്ചു സിനിമ .ഫസ്റ്റ് ഷോ കഴിഞ്ഞതോടെ പോസിറ്റീവ് റിവ്യൂ കളുടെ കുത്തൊഴുക്കായിരുന്നു ...പ്രേക്ഷകരും ,വിമർശകരും ഒരു പോലെ യെസ് പറഞ്ഞ ഒരു സിനിമ ഈ അടുത്ത കാലത്തു ഒന്നും മലയാളത്തിൽ വന്നിട്ടില്ല ..
ഒരു കൊച്ചു ചിത്രം ,ആർഭാടങ്ങളോ ,വമ്പൻ താരങ്ങളോ മറ്റു കെട്ടിപൊക്കലുകളോ ഒന്നും ഇല്ല .ലളിതമായ ഒരു കഥ ,പ്രേക്ഷകനുമായി നേരിട്ട് സംവദിക്കുന്ന അവതരണം .രസകരമായി പറഞ്ഞു പോകുന്ന കഥാ സന്ദർഭങ്ങൾ,കോമഡി എന്ന പേരിൽ വഷളത്തരങ്ങളോ ദ്വയാർത്ഥ പ്രയോഗങ്ങളോ ഇല്ല ,സ്വാഭാവിക നർമ രംഗങ്ങൾ ,മികച്ച അഭിനയം കാഴ്ച വെച്ച കുട്ടി താരങ്ങൾ ,വിനീത് ശ്രീനിവാസന്റെ വെറൈറ്റി പ്രകടനം ഇവയൊക്കെ തണ്ണീർ മത്തൻ ദിനങ്ങളെ വേറിട്ടു നിർത്തുന്നു .
പ്ലസ് ടു ക്കാരൻ ആയ കഥാ നായകൻ ജെയ്സൺ.അവനു 3 പ്രശ്നങ്ങൾ ഉണ്ട് ,സഹപാഠിയായ കീർത്തിയോടുള്ള പ്രണയം (തുടക്കത്തിലേ അവളത് നിരസിക്കുന്നുമുണ്ട് ) ,ജൂനിയർ പയ്യനുമായുള്ള അടിപിടി ,പിന്നെ ഏറ്റവും പ്രധാന മായി രവി പദ്മനാഭൻ എന്ന അദ്ധ്യാപകൻ..
ഈ മൂന്ന് പ്രശ്നങ്ങളും ജെയ്സന്റെ ജീവിതത്തെ ,പഠിപ്പിനെ എങ്ങനെ ബാധിക്കുന്ന് എന്നതാണ് നവാഗതനായ ഗിരീഷ് എ ഡി തണ്ണീർ മത്തൻ ദിനങ്ങളിലൂടെ അവതരിപ്പിക്കുന്നത് .
തുടക്കം മുതൽ ഒടുക്കം വരെ ഒരു ഉല്ലാസ യാത്രക്ക് പോയ ഒരു ഫീൽ ആണ് ഈ സിനിമ നൽകുന്നത് ,തണ്ണീർ മത്തൻ ജ്യൂസ് എന്നത് സ്കൂളിന് മുന്നിലെ ഒരു കടയിലെ ഐറ്റം ആണ് കഥയിൽ എങ്കിൽ ,യഥാർത്ഥത്തിൽ പ്രേക്ഷകരെ സ്കൂൾ കാലത്തിലേക് തിരിച്ചു നടത്താനുള്ള ഒരു നൊസ്റ്റാൾജിക് ടൂൾ കൂടി ആണ് തണ്ണി മത്തൻ .
മാത്യു തോമസ് , അനശ്വര രാജൻ ,ഇവരുടെ പ്രകടനം ഗംഭീരം എന്നെ പറയാൻ പറ്റൂ..പ്ലസ് ടു /പ്ലസ് വൺ കാരുടെ ആകുലതകളും ,പക്വത ഇല്ലായ്മയും ,ആശങ്കകളും ഇരുവരും നന്നയി ഉൾകൊണ്ട് ചെയ്തിട്ടുണ്ട് .
മറ്റു സഹപാഠികൾ എല്ലാരും ഒന്നിനൊന്നു മികച്ചതാണ് .പെർഫെക്റ്റ് കാസ്റ്റിംഗ് ആണ് .വിനീത് ശ്രീനിവാസൻ ആണ് വണ്ടർ ഓഫ് ദി മൂവി ,മറ്റു സിനിമകളിൽ ഒന്നും ഇങ്ങനെ ഒരു അവതാരത്തിൽ പുള്ളിയെ ഇതുവരെ കണ്ടിട്ടില്ല .
അത്രമാത്രം എനെർജിറ്റിക് ആണ് വിനീത് അവതരിപ്പി ക്കുന്ന രവി പദ്മനാഭൻ എന്ന അദ്ധ്യാപകൻ .വിദ്യാർത്ഥികളുമായുള്ള കോമ്പിനേഷൻ രംഗങ്ങൾ ഒക്കെ വളരെ മികച്ചതാണ് .
സംവിധായകൻ അടക്കം മിക്കവാറും എല്ലാവരും പുതു മുഖങ്ങൾ ആണ് .പക്ഷെ അങ്ങനെ ഒരു പരിചയക്കുറവ് സിനിമയുടെ ഒരു മേഖലയിലും കാണാൻ ഇല്ല എന്നത് എടുത്തു പറയേണ്ട ഒരു കാര്യം ആണ്.
ക്ലൈമാക്സ് ട്വിസ്റ്റ് , പ്രണയ കഥയുടെ സ്വാഭാവിക പര്യവസാനം എന്നിവയൊക്കെ സിനിമയുടെ മാറ്റു കൂട്ടുന്നുണ്ട് .
മൊത്തത്തിൽ യൂത്തിനും ഫാമിലിക്കും എല്ലാം മറന്നു ചിരിക്കാൻ ഉള്ളതാണ് തണ്ണീർ മത്തൻ ദിനങ്ങൾ .ധൈര്യമായി ടിക്കറ്റ് എടുക്കാം.
